SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Thursday 27 December 2012

നീയെന്റെയല്ലെന്നറിഞ്ഞും...

നീയെന്റെയല്ല എന്നു പറഞ്ഞകലുമ്പോഴും
എന്‍ ഏകാന്തമാം നിമിഷങ്ങളില്‍
നിന്‍ ഓര്‍മ്മകളെ താലോലിച്ച്
നീയെന്ന എന്‍ വ്യാമോഹത്തെ
ഞാനിന്നുമൊരുപാട് സ്നേഹിക്കുന്നു..!
അടങ്ങാത്തയെന്‍ സ്വപ്നമോഹങ്ങളേതും
ദൈവമനുഗ്രഹിച്ച് നിന്നെയിതിലുമേറെ
സ്നേഹിക്കാനായ് ഞാനിന്നും പ്രാര്ത്ഥിക്കുന്നു.!
നിന്‍ ഹൃദയത്തില്‍ എന്‍ മോഹങ്ങളേതും
ചിതയൊരുക്കി നീ എരിച്ചടക്കിയെന്നറിഞ്ഞും..!

പ്രണയം

എന്‍ കവിതകളെല്ലാം വെറുതേ വായിച്ച്
നീ വിസ്മൃതിയിലേക്ക് പറത്തി വിടുന്നു
അതെല്ലാമെനിക്ക് നിന്നോടുള്ള പ്രണയമായിരുന്നു.!
നേരംപോക്കായി മാത്രം നീ കണ്ടയെന്‍ പ്രണയം
ഞാനൊരുപാട് മോഹത്താല്‍ നെഞ്ചിലേറ്റിയതാണ്.!
യാത്രാമൊഴി പറഞ്ഞൊരിക്കലെന്നെ നിരാശയാക്കി
നീ നിന്‍ മോഹത്തിന്‍ ചിറകിലേറി പറക്കുമെന്നറിഞ്ഞും
ഞാനിന്നും നിന്‍ സ്നേഹത്തിന്‍
ഓര്‍മ്മകളിലാനന്ദം കാണുന്നു..
മറക്കാനാവാത്ത ഒത്തിരിയൊത്തിരി നല്ല
സ്നേഹത്തിന്‍ ഓര്‍മ്മകള്‍ നല്‍കിയ
നിനക്കെന്നുമെന്‍ നന്ദിയും പ്രാര്‍ത്ഥനയും..!!

വാക്കെന്ന പക്ഷി

വാക്കെന്ന എന്‍ പക്ഷി പറന്നു പോകിലും
എന്നിലേക്കായ്‌ വീണ്ടും മടങ്ങിയെത്തുന്നു
എന്‍ മനധാരിന്‍ സ്നേഹം
സന്ദേശമായ് നിന്നിലേക്കെത്തിക്കാനായ്.!
എന്‍ സ്നേഹം മനസ്സിലാക്കാതെ സഹൃദയത്വമില്ലാത്ത
നീയെനിക്കായ് നല്‍കുന്ന മറുപടിയോ
വെറും സഹതാപം മാത്രം..!!

ചിതല്‍ കൂടാരം

വിസ്മരിക്കാനാഗ്രഹിക്കുവതാണ് നിന്‍ ഓര്‍മ്മകളേതുമേ
പ്രിയ ചിതലിന്‍ കൂടാരമേ..!
ബന്ധുമിത്രാധികളൊക്കെയുമെന്‍
കുടുംബത്തെ പുച്ഛിച്ച്ചതോക്കെയും
നീയെന്ന ഞങ്ങള്‍ മണ്‍കൂരയെ ചൊല്ലിയല്ലേ..!
ഇന്നിതാ നിന്‍ വൃത്തിഹീനമാം മേനി
തച്ചുടച്ച് നിന്‍ സ്മാരകമെന്നോണം
ഞങ്ങള്‍ തന്‍ സ്വപ്ന സാക്ഷാത്ക്കാരമാം സൗധം
തലയുയര്‍ത്തി നില്‍ക്കുന്നേവര്‍ക്കു മുന്നിലും..!
എങ്കിലുമെന്‍ പുതു മന്ദിരത്തിന്‍
നടുമുറി തന്‍ കുളിമുറി ഷവറില്‍ നിന്നിറ്റിറ്റു വീഴുന്ന
ജലത്തുള്ളികള്‍ കാണും നേരം മഴക്കാലങ്ങളില്‍
ചിതലിന്‍ കൂടാരാമാം നിന്‍ മുറികളില്‍
നിരന്നിരിക്കുമാ പ്ലാസ്റ്റിക് ബക്കറ്റുകളില്‍
പുറത്തു പെയ്യുമാ മഴ തന്‍ തുള്ളികള്‍
വന്നു വീഴുന്നതും, എന്‍ കലാലയ ഓര്‍മ്മകളാം
പുസ്തകത്താളുകള്‍ നീ നിന്‍ ചിതലിനാല്‍
ചിത്രപ്പണികള്‍ ചെയ്തലങ്കരിച്ചതും
വിസ്മരിക്കാനാവുന്നില്ലിന്നെനിക്ക്..!
അതിനാലിന്നു ഞാന്‍ നന്ദി പറയട്ടെ
ഈ വിശ്വത്തിന്‍ നാഥനോട് 
നിന്നെയൊരു ഓര്‍മ്മ മാത്രമാക്കിയതിന്‌..!!

അദ്ധ്വാനത്തിന്‍ വിയര്‍പ്പ്

അറിവും, അദ്ധ്വാനവും തന്‍ നാടിനല്ലാതെ
അത്തറിന്‍ മണവും, ശീതള വായുവിന്‍
കുളിരും നിറഞ്ഞൊരാ പടുകൂറ്റന്‍ മന്ദിരത്തിന്‍
നാടിനായ് തീറെഴുതിയെന്‍ നാടിന്‍ മക്കള്‍.
അത്തറിന്‍ മണമതിനല്ല തന്‍
അദ്ധ്വാനത്തിലുല്‍ഭവിക്കും വിയര്‍പ്പിനാണ്
സുഗന്ധമെന്നറിയും അയല്പക്കത്തിന്‍ മക്കള്‍
ഇന്നെന്‍ നാടിനെ നമ്മള്‍ തന്‍ മക്കളിന്‍
ജന്മിയാം നാടിനോളം പടുത്തുയര്ത്തുന്നതോടൊപ്പം
തന്‍ കുടുംബവും പടുത്തുയര്ത്തുന്നിന്നവര്‍.
എങ്കിലുമെന്‍ നാടിന്‍ മക്കളാ പഴയ
വെള്ളത്തൊലിക്കാരനിന്‍ അടിമത്വം മോഹിച്ച്
പറക്കുന്നതാ അവന്‍ മണ്ണിലേക്കായ്..!

Wednesday 26 December 2012

ഗാനം

ഗാനമാക്കണമെന്നാശിച്ച് ഞാനെഴുതിയ പ്രണയഗാനത്തിന്‍ ഈരടികള്‍..!

ഓര്‍ക്കുമോ എന്നെങ്കിലും നീയെന്നേ
വെറുക്കരുതൊരിക്കലും നീയെന്നേ
നെഞ്ചിനുള്ളില്‍ നീയുണ്ടായിരുന്നെന്‍
എന്‍ പ്രിയ തോഴനായെന്നും...
പിരിയുവാന്‍ വയ്യെനിക്കെന്‍
ഹൃദയം കവര്ന്നോരെന്‍ പ്രിയ തോഴനെ...
എന്നോടൊപ്പം എന്നുമെന്‍ പ്രിയ സുഹൃത്തായ്
വാല്‌സല്യമേറെയുള്ളൊരെന്‍ പ്രിയ സഹോദരനായ്
അതിലുപരി നീയെന്‍ ഹൃദയത്തിന്‍
പങ്കാളിയാവാന്‍ ഞാന്‍ കൊതിച്ചു... 
തിരിച്ചാ സ്നേഹം ഞാന്‍ അര്‍ഹിക്കുന്നതല്ലെന്നറിഞ്ഞും... 
പറയാതെ പോയ പ്രണയം
നാളെയൊരു നഷ്ടമാവാതിരിക്കാനായ്
പ്രിയനേ ഞാനെന്റെ മനസ്സിനെ എഴുതുന്നു...
മറന്നാലുമീ പ്രിയ തോഴിയേ വെറുക്കാതിരിക്കൂ... 
പാവമാമിവള്‍ പുതു ജീവിതത്തില്‍
നിന്നെ മറന്നാല്‍ പോലും... 
നാഥന്‍ നിന്നെ എന്നും
നന്മകള്‍ തന്നനുഗ്രഹിക്കാന്‍
ഈ പ്രിയ തോഴിയും ആശിക്കുന്നു...!

കൂട്ടുകാര്‍

എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എന്റെ സ്വന്തം കൂട്ടുകാര്‍ക്കായി ഞാനിതു സമര്‍പ്പിക്കുന്നു..

കരയരുതിനിയൊരിക്കലുമെന്നാശിക്കുമ്പോഴും
അവിവേകിയാമെന്‍ നാവെന്‍
പ്രിയപ്പെട്ടവരെ വിഷാദ മൂകമാക്കവെ
കൂട്ടിനായെന്നിലെത്തുന്നതെപ്പഴും
തൊണ്ടയിടറുമെന്‍ ഗദ്ഗദത്തിന്‍
വാക്കുകളുമെന്‍ മിഴിനീരും മാത്രം.!
എന്‍ ജീവനാമെന്‍ പ്രിയ കൂട്ടുകാരേ...
നിങ്ങള്‍ തന്‍ അവിവേകിയാമീ
കൂട്ടുകാരി തന്‍ തെറ്റുകള്‍ ക്ഷമിച്ച്
ജീവനുള്ള നാള്‍ വരെ നിങ്ങള്‍ തന്‍
പ്രിയ സുഹൃത്താവാനായ്
ഹൃദയമുരുകി ഞാന്‍ യാചിക്കുന്നു..!
നിങ്ങളാമെന്‍ ലോകം എന്നില്നിന്നു-
മന്യമായാലാ ഏകാന്തമാം ശൂന്യത
എന്‍ മൃത്യു മാത്രമെന്നറിയുക..!!

Monday 24 December 2012

നിറദീപത്തിന്‍ പ്രകാശമായൊരുമ്മ

എന്‍ പ്രിയ സുഹൃത്ത് നസറുവിന്റെ ഉമ്മാക്ക് വേണ്ടി സമര്‍പ്പിക്കുന്നു..

ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്തെന്‍
സുഹൃത്തിന്‍ മാതാവെന്‍ സ്വന്തം
വാത്സല്യ നിധിയാം മാതാവെന്നപോലെന്‍
കുഷലാന്വേഷനങ്ങള്‍ക്കുമെന്‍
മണ്ടത്തരമാം കളി വാക്കുകള്‍ക്കൊക്കെയും
ഒരു ചെറു പുഞ്ചിരി തന്‍
നൈര്മല്യത്താല്‍ മറുപടിയോതിയും
എന്‍ പരിഭവങ്ങള്‍ കേട്ടെന്‍
പ്രിയ സുഹൃത്തെന്നോണം
ഉപദേശങ്ങള്‍ നല്‍കിയും
എന്‍ നിരാശ്രയമാം നിമിഷങ്ങളില്‍
ആശ്രയമാമൊരു തണല്‍ മരമെന്നോണവും
എന്‍ കാതോരത്തെത്തുന്നു
ഒരു നിഷ്കളങ്കമാം സ്വര ചാരുതയായ്..
നിഷ്കളങ്കമാം സ്നേഹത്തിനുടമയാമെന്‍
കുഞ്ഞുട്ടിമ്മ ഒരായിരം നിറ ദീപത്തിന്‍
ശോഭയുള്ള സ്നേഹത്താലെന്നുമെന്‍
അരികില്‍ പ്രകാശിക്കട്ടെ..!
അവിവേകമാമെന്‍ വാക്കുകളാല്‍
ഉമ്മ തന്‍ മുശിപ്പ് സമ്പാദിക്കാനായ്
നാഥാ നീയെന്നെ അനുവദിക്കരുതേ..!!

Saturday 22 December 2012

തുമ്പി

ബാല്യവും, കൗമാരവും
എങ്ങെന്നില്ലാതെ പറന്നുപോയ
ഞാനെന്‍ നിരാശയും, വിരഹവും
നിറഞ്ഞ യൗവ്വനത്തിലൊരു നാള്‍
എന്‍ കുരുന്നു കൂട്ടുകാരൊന്നിച്ച്
മുറ്റത്തും പറമ്പിലും ഓടിച്ചാടി നടന്ന്
തുമ്പിയെ പിടിച്ചും, കല്ലെടുപ്പിച്ചും
അതിന്‍ നിര്‍വൃതിയാസ്വദിച്ച്
പാവമാം തുമ്പിയെ പിന്നെയും
വാനമാം വിശാലതയില്‍ യാത്രയാക്കി
അതിര്‍ വരമ്പുകളില്ലാത്ത
വിശ്വത്തിന്‍ പരപ്പില്‍
തുമ്പിയെ പോലൊരു നാള്‍
പറക്കുമെന്നുള്ള സ്വപ്നവുമായ്
ഞാനും ബാല്യങ്ങളും തുമ്പി തന്‍ 
വിദൂര സഞ്ചാര സ്വാതന്ത്ര്യത്തിലന്ന്
കൊതിപൂണ്ടു കണ്ണുംനട്ട് നിന്നുപോയ്..! 

എന്‍ മനം

നീയിന്നു വായിക്കുന്നതൊക്കെയും
എന്‍ മനമാണ് ..
സഹൃദയത്വം നിനക്കൊട്ടുമെന്നോടില്ലെങ്കിലും
എന്‍ കൈവിരലുകളും, മനവും
നിനക്കായെഴുതാന്‍  എന്നെ പ്രേരിപ്പിക്കുന്നു
കഥകളിലൂടെയും, കവിതകളിലൂടെയും
ഒരുപാടു നാള്‍ നിന്നോടൊപ്പം സഞ്ചരിച്ച്
ഒരുനാള്‍ നിന്‍ ലക്ഷ്യങ്ങളെല്ലാം
പൂര്‍ത്തിയായ് നിനക്കെന്നില്‍
സഹൃദയത്വം വരുമെങ്കില്‍
നിനക്കായിനിയുമെഴുതി കാത്തിരിക്കാം
ഞാനിവിടൊറ്റയ്ക്ക് ..!

കാത്തിരിപ്പ്

എന്‍ രചനകള്ക്കെല്ലാം നീയാണിന്നാധാരം
എന്നിട്ടും നീ മാത്രമതറിയുന്നില്ല.
ഒരു വട്ടമെങ്കിലും കാണാനായാശിച്ചു
ഒരു ചെറു പുഞ്ചിരിയോടെ
നേരില്‍ കണ്ടൊന്നു മിണ്ടാന്‍
കളി പറഞ്ഞൊന്നു കൂട്ടുകൂടാനും
ഒരിക്കലും സഫലമാവാത്തൊരു

പാഴ് കിനാവ്‌ മാത്രമാണതെന്നറിഞ്ഞും
ഒരിക്കലെങ്കിലും നീയെന്‍ ചാരെ വന്ന്
എന്‍ കിനാവിനെ പൂവണിയിക്കാനായി
കാത്തിരിപ്പൂ ഞാനിന്നും..!

സൗഹൃദമൊരു നൊമ്പരം

ഭ്രാന്തമാമീ ലോകത്തിന്‍
ചെയ്തികളില്‍ കണ്ണുടക്കാതെ
ഞാനിന്നെന്‍ സുന്ദര ലോകമാം
സൗഹൃദ സ്നേഹ കരങ്ങളില്‍
സുരക്ഷിതവും സംതൃപ്തയുമാണ്
എങ്കിലും ഒരുനാളൊരു
വേടനെന്നെ കൂട്ടിലടക്കുമോ?
അതോ എന്‍ മരണമെന്ന
കാമുകനെന്നെ വരിക്കുമോ?
അങ്ങനെയെങ്കില്‍ എന്നെ
സ്നേഹിക്കും മനസ്സുകള്‍ തന്‍ 
സ്നേഹം ഇനിയുമെനിക്കൊരു
ലഹരിയാവാതിരിക്കാനായ്
എനിക്കെന്‍ മരണമാം കാമുകനെ
വരിക്കാനായനുഗ്രഹം നല്‍കട്ടെ നാഥന്‍..!

കൂട്ടിലകപ്പെട്ട കിളി

കൂട്ടുകാരൊന്നിച്ച് ഉയരങ്ങളില്‍
പരന്നുല്ലസിക്കാനാശിച്ച പൈങ്കിളിയെ
കൂട്ടിലടച്ചു വളര്‍ത്തി വിശാലമാം
വാനം മോഹം മാത്രമാക്കും പോല്‍..
എന്‍ ജീവിതവും വില പറഞ്ഞു വാങ്ങുന്നോര്‍
എന്‍ മോഹങ്ങള്‍ക്കും, എന്‍ ലോകമാം
സൗഹൃദത്തിനും വിലങ്ങിടാതിരിക്കട്ടെ..!

Friday 21 December 2012

മഹര്‍


എന്‍  കഴുത്തിലണിയിക്കപ്പെടും മഹര്‍
എന്‍  മോഹത്തിന്‍, ആഗ്രഹത്തിന്‍
എന്‍  ലോകമാം സൗഹ്രുദത്തിനുമേതും

ആരാച്ചാര്‍ തന്‍ കൊലക്കയര്‍ മാത്രം..!

സ്വര്‍ഗത്തില്‍ നിന്നൊരു കത്ത്

ആരും സംശയിക്കേണ്ട.. സംഭവം സ്വപ്നമാണ്. എനിക്ക് സ്വര്‍ഗത്തില്‍ നിന്നുമൊരു കത്ത് വന്നു. എങ്ങിനെ വന്നുവെന്നോ ആരാണ് കൊണ്ടുതന്നതെന്നോ ചോദിക്കരുത്. കാരണം.., എനിക്കറിയില്ല. ഞാന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ എന്‍റെ മേശയുടെ മുകളില്‍ ഒരു കത്ത് കണ്ടു. കവര്‍ തുറന്നപ്പോഴേക്കും എന്‍റെ മുറിയിലാകെ സുഗന്ധം പരക്കാന്‍ തുടങ്ങി. ഇന്നേ വരെ ഞാന്‍ അത്രയും നല്ല സുഗന്ധം ആസ്വദിച്ചിട്ടില്ല. ദാ ഇപ്പോഴും ആ സുഗന്ധം എന്‍റെ മൂക്കിന്‍ തുമ്പത്ത്‌ നിന്നും പോയിട്ടില്ല. മനോഹരമായ കൈയ്യക്ഷരത്തില്‍ സ്വര്‍ണ്ണ നിറമുള്ള മഷിയാല്‍ എഴുതിയ ആ കത്തില്‍ ഞാനൊന്ന് കന്നോടിച്ചതും, അത്ഭുതം കൊണ്ട് കോരിത്തരിച്ചു പോയി. സ്വര്‍ഗത്തില്‍ നിന്നും എനിക്കാര് കത്തയക്കാന്‍? അതും ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ? എന്തായാലും ഒരു കത്ത് വന്നു. എന്നാലത് വായിച്ചു നോക്കാം. നിങ്ങളും കേട്ടോ......
പ്രിയ മനുഷ്യാ,
സ്വര്‍ഗത്തില്‍ നിന്നാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്വര്‍ഗത്തിലെ കാവല്‍ക്കാരില്‍ ഒരാളാണ് ഞാന്‍. ഈ കത്ത് താങ്കള്‍ക്ക് തന്നെ എഴുതാന്‍ കാരണം, താങ്കള്‍ "സ്വര്‍ഗം" സത്യമാണെന്ന് വിശ്വസിക്കുന്നതിനാല്‍ മാത്രമാണ്. സ്വര്‍ഗവും നരകവും ഇല്ല എന്ന് വിശ്വസിക്കുന്ന ഒത്തിരി ആളുകള്‍ ഭൂമിയിലുണ്ട്. അതവരുടെ "മണ്ടത്തരം"... എല്ലാതെന്തു പറയാന്‍...!
ഇനി വിഷയത്തിലേക്ക് കടക്കാം, ഇവിടെ സ്വര്‍ഗത്തില്‍ താങ്കള്‍ വിശ്വസിക്കുന്നത് പോലെ തന്നെ അടിച്ചു പൊളിച്ച് ജീവിക്കുന്നതിനു ആവശ്യമായ എല്ലാ സംഭവവും റെഡിയാക്കി വെച്ചിട്ടുണ്ട്. ഭൂമിയില്‍ ഇന്നേ വരെ കാണാത്ത പക്ഷികളും, മൃഗങ്ങളും, പര്‍വതങ്ങളും, മരങ്ങളും എന്ന് വേണ്ട കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകളും, ആനന്ദ ലബ്ധിയുളവാക്കുന്ന ജീവിത  സാഹചര്യവും, ആട്ടവും, പാട്ടും, നൃത്തവും എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്‍റെ പ്രശ്നം അതൊന്നുമല്ല.. ഇത്രയും സൌകര്യങ്ങള്‍ ഒരുക്കിയിട്ടും ഇങ്ങോട്ട് വരാന്‍ യോഗ്യതയുള്ള ഒരാളെയും എനിക്കിതുവരെ കാണാന്‍ സാധിച്ചില്ല. അതൊക്കെ തീരുമാനിക്കുന്നത് നമ്മുടെയെല്ലാം നാഥന്‍ ആണെങ്കിലും, ഭൂമിയില്ലുള്ളവരുടെ ഇന്നത്തെ ജീവിത രീതി കണ്ടാല്‍ ഈ സ്വര്‍ഗം അടച്ച് പൂട്ടേണ്ടി വരുമോ എന്ന് ഞാന്‍ സംശയിക്കുന്നത് തെറ്റാന്നോ?
മനുഷ്യരെ വെറുമൊരു വാടകക്കാരനായി ജീവിക്കാനാണ് ഭൂമിയിലേക്ക് അയച്ചത്. പക്ഷെ ഇന്ന് നിങ്ങള്‍ ജീവിക്കുന്നത് കണ്ടാല്‍ തോന്നും നിങ്ങളാണ് ഭൂമിയുണ്ടാക്കിയതെന്ന്.. നിങ്ങള്‍ എത്ര സ്വത്ത് സ്വരൂപിച്ചാലും അതൊന്നും ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയില്ല. പിന്നെയെന്തിന് നിങ്ങള്‍ തെറ്റ് ചെയ്തുകൂട്ടുന്നു. നിങ്ങള്‍ ഇവിടെ വന്നാല്‍ അതിനെക്കാളും വിലയുള്ള വസ്തുക്കള്‍ ഫ്രീയായിട്ട് കിട്ടും. ഇങ്ങോട്ട് വരാനുള്ള വഴികള്‍ നിങ്ങള്‍ക്കറിയാം എന്നെനിക്കറിയാം. പക്ഷെ നിങ്ങളത് ചെയ്യാതെ തെറ്റുകള്‍ തേടി നടക്കുകയാണ്. 
സത്യം പറഞ്ഞാല്‍, നിങ്ങള്‍ നന്നാവാന്‍ വേണ്ടിയല്ല ഞാന്‍ ഇതൊക്കെ പറയുന്നത്. എനിക്കിവിടെ ബോറടിക്കുന്നു. എത്രയോ കാലമായി ഒരാളെയെങ്കിലും ഇങ്ങോട്ട് വരാന്‍ യോഗ്യരാക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. അത് കൊണ്ട് ഇതൊരു അപേക്ഷയായി കരുതി, നിങ്ങളെല്ലാവരും അല്ലെങ്കില്‍ കുറച്ചു പേരെങ്കിലും ഇങ്ങോട്ട് വരാന്‍ നോക്കണം. പ്ലീസ്‌.
തല്‍കാലം നിര്‍ത്തുന്നു. നേരില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ...
                                                                       സ്വര്‍ഗത്തില്‍ നിന്നും,
                                                                                                                      കാവല്‍ക്കാരന്‍.
                                                                                                                             (ഒപ്പ്)
കടപ്പാട് : noufalhussaink.blogspot.com

Thursday 20 December 2012

റോസാ മലര്‍

വിടര്‍ന്നു  നില്‍ക്കുമെന്‍ .
റോസാ പുഷ്പമേ...
അടര്‍ന്നു  വീഴുവതെന്തേ..
നിന്‍ പുഞ്ചിരി പൂവിതളുകള്‍..
ആരാലും വിരഹിണിയായതോ. അതോ.,
ആരാലും നിരാശിതയായതോ.!
നിന്‍ ബാല്യമാം മുകൂളം...
വിരിഞ്ഞു നീയിന്നൊരു...
പൂവായതെന്തിനെന്നു തോന്നുന്നോ ...
എന്‍ പ്രിയ റോസാ മലരേ..!
നിന്‍ മുള്ളിനാലൊരിക്കല്‍ വേദനിച്ചോടിയ...
ഞാനിന്നും നിന്‍ പ്രിയ സുഹൃത്ത്..
ഇനിയും നമുക്കാ പഴയ...
കളിയും, ചിരിയും...
തമാശയും പങ്കുവെക്കാം ..!
കൂടെ നമ്മള്‍ തന്‍...

സ്വപ്നവും, വിഷാദവുമേതും...
കൂട്ടു കൂടി യാദാര്ത്യവും.,
ആനന്ദവുമാക്കാം..!
നിന്‍ മുള്ളിനാല്‍ വേദനിപ്പിക്കില്ലിനിയുമെന്‍..,
ഹൃദയത്തെയെന്നുള്ള പ്രതീക്ഷയാല്‍...
നമുക്ക്  തുടരാം നമ്മള്‍ തന്‍..,
നല്ല സൗഹൃദമിനിയും..!!!

നടന്‍..!!

എന്‍ മനം നിന്നെ അറിയിക്കാനായ്..
ഞാനിന്നൊരു എഴുത്തുകാരിയായി..!
എന്‍ മനം അറിഞ്ഞില്ലെന്ന്  നടിച്ചു..
നീയിന്നൊരു മഹാ നടനും.!!!