SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Friday 25 December 2015


എൻറെ ജീവിത സൗഭാഗ്യങ്ങളോർത്ത്

ഞാൻ അഹങ്കരിക്കാറില്ല.
കാരണം എനിക്കെന്റെ ഉപ്പാന്റെ
ജീവിതാനുഭവങ്ങളറിയാം.
ആയുസിലിന്നും ഒരു പ്രവാസി.
നാട്ടിലും വീട്ടിലും
ഇന്നും ഒരു വിരുന്നുകാരൻ.

Saturday 28 March 2015

Best Friend

Life is my School.
Experiance is my Teacher.
Memmories are my Lessons.
Selfishness, Sentiments,
Wrong imaginations and
Useless hope are my Classmates.
So Lonliness is my
Best Friend Forever..!!!

Thursday 12 March 2015

അറിവിന്റെ മഹത്വം

                             ഞാൻ എന്റെ അനിയത്തിക്കായ് തയ്യാറാക്കിയ ഒരു ലേഖനം           

                      ഒരു മനുഷ്യൻ നേടേണ്ട ആദ്യത്തെ യോഗ്യത അറിവാണ്. വിജ്ഞാനം ഒരു മഹാ സമുദ്രമാണ്. മനുഷ്യന് അതിൽ നിന്ന് മുക്കിയെടുക്കാൻ കഴിയുന്നത്‌ ഏതാനും തുള്ളികൾ മാത്രം. സ്കൂൾ-കോളേജ് വിദ്യാഭ്യാസം കൊണ്ട് അറിവ് മുഴുവൻ നേടി എന്ന് ധരിക്കാൻ പാടില്ല. മറിച്ച് അറിവിൻറെ വഴികൾ കണ്ടെത്തി എന്ന് മാത്രം. മനുഷ്യൻ ജീവിതകാലം മുഴുവൻ പഠിച്ചു കൊണ്ടേയിരിക്കണം. ലോകത്ത് വിജ്ഞാന രംഗത്തെ എല്ലാ പുതിയ സംഭവ വികാസങ്ങളെയും നമ്മൾക്ക് ശ്രദ്ധിക്കാൻ കഴിയണം.
                       ഔപചാരിക വിദ്യാഭ്യാസം നേടിയാൽ പിന്നെ പുസ്തകവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. എന്നാൽ ഇന്ന് പല പുതിയ വഴികളും വിജ്ഞാന സമ്പാദനത്തിനുണ്ട്. ടി.വി, ഇന്റർനെറ്റ്‌ തുടങ്ങിയവ പ്രധാനം. എന്നാൽ ടി.വിക്കും, ഇന്റെർനെറ്റിനും മുമ്പിൽ വിനോദിക്കാൻ വേണ്ടി ഏറെ നേരം ചെലവഴിക്കുന്നത് പല ദോഷങ്ങളും വരുത്തും. അതുകൊണ്ടു തന്നെ പത്ര വായന നമുക്ക് അനിവാര്യമാണ്. പത്ര മാസികകളുമായി നമ്മൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കണം.
              ജീവിതത്തിന്റെ ഏതു തിരക്കിനിടയിലും നല്ല വായനയിലൂടെ ലഭിക്കുന്ന അറിവ് മികച്ച വ്യക്തിത്വം വളർത്തിയെടുക്കാൻ നമ്മളെ സഹായിക്കുന്നു. എല്ലാ വിധ മത ഗ്രന്ഥങ്ങളും വായനയുടെ മഹത്വം ഉദ്ഘോഷിക്കുന്നുണ്ട്. രാമായണം, മഹാഭാരതം, ബൈബിൾ, ഖുർആൻ ഇതെല്ലം തന്നെ മികച്ച ഉദാഹരണങ്ങളാണ്. അറിവാണ് ധനം എന്ന് നാം തിരിച്ചറിഞ്ഞാൽ തന്നെ മാനസികമായി ഉയരത്തിലെത്താൻ കഴിയും. നല്ല പുസ്തകം നല്ല കൂട്ടുകാരനാണ്. പുസ്തക വായന തന്നെ അറിവ് നേടാനുള്ള പ്രധാന മാർഗം. അതുകൊണ്ടേ മനസ്സിന് വെളിച്ചവും, ആത്മവിശ്വാസവും ലഭിക്കുകയുള്ളു. അങ്ങനെയുള്ള ആത്മവിശ്വാസത്തോടെ പരിശ്രമിച്ചാൽ ഏതു പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കി നമുക്ക് വിജയം കൈവരിക്കാൻ സാധിക്കും.

Monday 2 February 2015

ബാല്യം







ബാല്യമൊരു മഹാ നഷ്ട്ടം!
അതു നികത്താനാകുകില്ല
ഇനിയൊരു കാലത്തിനും!