SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Thursday 22 December 2016

നീയും ഞാനും













ഒരാളുടെ വാരിയെല്ലുകൊണ്ട് 
മറ്റൊരാളെ അള്ളാഹു സൃഷ്ടിച്ചിരിക്കും
എന്നല്ലോ വിശ്വാസം !
അവരത്രേ ജീവിതത്തിൽ ഇണകളായ് 
ഒന്നിച്ച് ജീവിച്ച് മരിക്കേണ്ടതെന്നുമല്ലോ 
മറ്റൊരു വിശ്വാസം !
എന്റെ വാരിയെല്ലിനും ഒരു പങ്കാളി
നീ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ
ഭൂലോകത്തിൽ ഏതറ്റത്തായാലും
നീ ഒരുനാൾ വരുമെന്ന പ്രതീക്ഷയിൽ
നീ ആരെന്ന് പോലുമറിയാതെ ഞാൻ
നിനക്കായ് ഇന്നും കാത്തിരിക്കുന്നു.