SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Wednesday, 9 January 2013

ലോലമാം മനസ്

ആര്‍ക്കൊക്കെയോ വേണ്ടി കരഞ്ഞു..
ഇന്നും കരയുന്നു...
ആര്‍ക്കും ഞാന്‍ ആരുമല്ലെന്നറിഞ്ഞും..!
എന്തിനു വേണ്ടി? അറിയില്ല.!
എങ്കിലും എനിക്കിന്നൊന്നറിയാം...
മനസ് തുറന്ന് സ്നേഹിക്കാനറിയുന്ന
ലോല മനസുകള്‍ ആ സ്നേഹത്തോടൊപ്പം
മനം നൊന്തു കരയാനും പഠിക്കുന്നു..!

മൃത്യു

എന്‍ വ്യഥകളുമെന്‍ ആനന്ദവും
ഞാനെന്ന എന്‍ പേന തുമ്പിനാല്‍
എന്‍ സുഹ്രുത്താമൊരു കടലാസില്‍
കുറിച്ചിടുമ്പോള്‍ ഭ്രാന്തെടുക്കാതെ
ഞാനിന്നാശ്വസിക്കുന്നെന്‍ നിരാശയില്‍..
എങ്കിലുമാ സമയങ്ങളിലൊക്കെയുമൊരു
സ്വയംവര പന്തലിലിരിക്കുമൊരു
ആഡിയനാം മണവാളനെന്ന പോല്‍
സ്വപ്നങ്ങള്‍ നഷ്ടമാം ജീവിതം
മൃതിയേക്കാള്‍ ഭയാനകമെന്ന
വശീകരണ മന്ത്രവുമായെനിക്കു നേര്‍
എന്‍ വരണമാല്യമവനിലണിയിക്കാനായ്
കണ്‍ കോണെറിയുന്നെന്‍ മൃത്യുവാം കാമുകന്‍..
ഇല്ല! ഒരിക്കലുമില്ല പ്രിയരേ...
എന്നെ സ്നേഹിക്കും, ഞാന്‍ സ്നേഹിക്കുമെന്‍
പ്രിയ കുടുംബത്തെയും സ്നേഹിതരെയും
മറന്നു മൃത്യുവാം കാമുകനെ
വരിക്കാനായ് ഞനൊരുക്കമല്ലൊരിക്കലും..!
ലോലമാം മനസ്സുകളെ മധുര
സ്വപ്‌നങ്ങള്‍ നല്‍കി മോഹിപ്പിച്ച്
ജീവനും, ജീവിതവും പ്രാപിച്ച്
വെറും ആറടി മണ്ണില്‍ ജീവിതം
ഹോമിപ്പിക്കാന്‍ പ്രേരിപ്പിക്കുമൊരു
നീചനാം വഞ്ചകന്‍ മാത്രമീ
മൃത്യുവാം കാമുകനെന്നു ഞാനിന്നറിയുന്നു..!
അവനണിയാനായ് ഞാനൊരുക്കി വെച്ച
പുഷ്പമാല്യം പിച്ചിപ്പറിച്ച്
വാരിപ്പെറുക്കിയൊതുക്കിയൊരു യാത്രാമൊഴിയാം
പുഷ്പ ചക്രമായ് ഞാനിതാ,
നിരാശ നിറഞ്ഞ്‌ ചേതനയറ്റ
അവന്‍ മേനിയിലര്‍പ്പിക്കുന്നു..!
ഞാനിനിയെല്ലാം മറന്നൊന്നു മയങ്ങട്ടെ...
ശാന്തമായൊന്നുറങ്ങി ഉണരുവാനായ്..!

Thursday, 27 December 2012

നീയെന്റെയല്ലെന്നറിഞ്ഞും...

നീയെന്റെയല്ല എന്നു പറഞ്ഞകലുമ്പോഴും
എന്‍ ഏകാന്തമാം നിമിഷങ്ങളില്‍
നിന്‍ ഓര്‍മ്മകളെ താലോലിച്ച്
നീയെന്ന എന്‍ വ്യാമോഹത്തെ
ഞാനിന്നുമൊരുപാട് സ്നേഹിക്കുന്നു..!
അടങ്ങാത്തയെന്‍ സ്വപ്നമോഹങ്ങളേതും
ദൈവമനുഗ്രഹിച്ച് നിന്നെയിതിലുമേറെ
സ്നേഹിക്കാനായ് ഞാനിന്നും പ്രാര്ത്ഥിക്കുന്നു.!
നിന്‍ ഹൃദയത്തില്‍ എന്‍ മോഹങ്ങളേതും
ചിതയൊരുക്കി നീ എരിച്ചടക്കിയെന്നറിഞ്ഞും..!

പ്രണയം

എന്‍ കവിതകളെല്ലാം വെറുതേ വായിച്ച്
നീ വിസ്മൃതിയിലേക്ക് പറത്തി വിടുന്നു
അതെല്ലാമെനിക്ക് നിന്നോടുള്ള പ്രണയമായിരുന്നു.!
നേരംപോക്കായി മാത്രം നീ കണ്ടയെന്‍ പ്രണയം
ഞാനൊരുപാട് മോഹത്താല്‍ നെഞ്ചിലേറ്റിയതാണ്.!
യാത്രാമൊഴി പറഞ്ഞൊരിക്കലെന്നെ നിരാശയാക്കി
നീ നിന്‍ മോഹത്തിന്‍ ചിറകിലേറി പറക്കുമെന്നറിഞ്ഞും
ഞാനിന്നും നിന്‍ സ്നേഹത്തിന്‍
ഓര്‍മ്മകളിലാനന്ദം കാണുന്നു..
മറക്കാനാവാത്ത ഒത്തിരിയൊത്തിരി നല്ല
സ്നേഹത്തിന്‍ ഓര്‍മ്മകള്‍ നല്‍കിയ
നിനക്കെന്നുമെന്‍ നന്ദിയും പ്രാര്‍ത്ഥനയും..!!

വാക്കെന്ന പക്ഷി

വാക്കെന്ന എന്‍ പക്ഷി പറന്നു പോകിലും
എന്നിലേക്കായ്‌ വീണ്ടും മടങ്ങിയെത്തുന്നു
എന്‍ മനധാരിന്‍ സ്നേഹം
സന്ദേശമായ് നിന്നിലേക്കെത്തിക്കാനായ്.!
എന്‍ സ്നേഹം മനസ്സിലാക്കാതെ സഹൃദയത്വമില്ലാത്ത
നീയെനിക്കായ് നല്‍കുന്ന മറുപടിയോ
വെറും സഹതാപം മാത്രം..!!

ചിതല്‍ കൂടാരം

വിസ്മരിക്കാനാഗ്രഹിക്കുവതാണ് നിന്‍ ഓര്‍മ്മകളേതുമേ
പ്രിയ ചിതലിന്‍ കൂടാരമേ..!
ബന്ധുമിത്രാധികളൊക്കെയുമെന്‍
കുടുംബത്തെ പുച്ഛിച്ച്ചതോക്കെയും
നീയെന്ന ഞങ്ങള്‍ മണ്‍കൂരയെ ചൊല്ലിയല്ലേ..!
ഇന്നിതാ നിന്‍ വൃത്തിഹീനമാം മേനി
തച്ചുടച്ച് നിന്‍ സ്മാരകമെന്നോണം
ഞങ്ങള്‍ തന്‍ സ്വപ്ന സാക്ഷാത്ക്കാരമാം സൗധം
തലയുയര്‍ത്തി നില്‍ക്കുന്നേവര്‍ക്കു മുന്നിലും..!
എങ്കിലുമെന്‍ പുതു മന്ദിരത്തിന്‍
നടുമുറി തന്‍ കുളിമുറി ഷവറില്‍ നിന്നിറ്റിറ്റു വീഴുന്ന
ജലത്തുള്ളികള്‍ കാണും നേരം മഴക്കാലങ്ങളില്‍
ചിതലിന്‍ കൂടാരാമാം നിന്‍ മുറികളില്‍
നിരന്നിരിക്കുമാ പ്ലാസ്റ്റിക് ബക്കറ്റുകളില്‍
പുറത്തു പെയ്യുമാ മഴ തന്‍ തുള്ളികള്‍
വന്നു വീഴുന്നതും, എന്‍ കലാലയ ഓര്‍മ്മകളാം
പുസ്തകത്താളുകള്‍ നീ നിന്‍ ചിതലിനാല്‍
ചിത്രപ്പണികള്‍ ചെയ്തലങ്കരിച്ചതും
വിസ്മരിക്കാനാവുന്നില്ലിന്നെനിക്ക്..!
അതിനാലിന്നു ഞാന്‍ നന്ദി പറയട്ടെ
ഈ വിശ്വത്തിന്‍ നാഥനോട് 
നിന്നെയൊരു ഓര്‍മ്മ മാത്രമാക്കിയതിന്‌..!!

അദ്ധ്വാനത്തിന്‍ വിയര്‍പ്പ്

അറിവും, അദ്ധ്വാനവും തന്‍ നാടിനല്ലാതെ
അത്തറിന്‍ മണവും, ശീതള വായുവിന്‍
കുളിരും നിറഞ്ഞൊരാ പടുകൂറ്റന്‍ മന്ദിരത്തിന്‍
നാടിനായ് തീറെഴുതിയെന്‍ നാടിന്‍ മക്കള്‍.
അത്തറിന്‍ മണമതിനല്ല തന്‍
അദ്ധ്വാനത്തിലുല്‍ഭവിക്കും വിയര്‍പ്പിനാണ്
സുഗന്ധമെന്നറിയും അയല്പക്കത്തിന്‍ മക്കള്‍
ഇന്നെന്‍ നാടിനെ നമ്മള്‍ തന്‍ മക്കളിന്‍
ജന്മിയാം നാടിനോളം പടുത്തുയര്ത്തുന്നതോടൊപ്പം
തന്‍ കുടുംബവും പടുത്തുയര്ത്തുന്നിന്നവര്‍.
എങ്കിലുമെന്‍ നാടിന്‍ മക്കളാ പഴയ
വെള്ളത്തൊലിക്കാരനിന്‍ അടിമത്വം മോഹിച്ച്
പറക്കുന്നതാ അവന്‍ മണ്ണിലേക്കായ്..!